സഭാ നവീകരണപ്രസ്ഥാനം സുപ്രീംകോടതിയിലേക്ക്

Wednesday 23 May 2018 2:12 am IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സഭാ നവീകരണ പ്രസ്ഥാനം സുപ്രീം കോടതിയിലേക്ക്. 

ഹൈക്കോടതി വിഷയം പരിഗണിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇത് കണക്കിലെടുത്താണ് ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്ന ഉടന്‍തന്നെ സംഘടന യോഗം ചേര്‍ന്നു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടിയെടുക്കും. 

സത്യത്തിനുവേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്ന് എഎംടി അതിരൂപതാ സമിതി കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.