പനി: എറണാകുളത്ത് രണ്ടുപേര്‍ മരിച്ചു

Wednesday 23 May 2018 2:13 am IST

പെരുമ്പാവൂര്‍: പനി ബാധിച്ച് പെരുമ്പാവൂര്‍ മേഖലയില്‍ രണ്ടു പേര്‍ മരിച്ചു. സൗത്ത് വല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. 

വല്ലം റയോണ്‍പുരം മല്ലശ്ശേരി വീട്ടില്‍ അജിയുടെ മകന്‍ മുഹമ്മദ് അസ്ലം (11) ആണ് മരിച്ചത്. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അമ്മ: ജാസ്മിന്‍. സഹോദരി: ഫാത്തിമ. വേങ്ങൂര്‍ മേയ്ക്കപ്പാല കളപ്പുരയ്ക്കല്‍ സതീഷ് (39) കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പനിക്ക് ചികിത്സയിലിരിക്കെ മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.