ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാര്‍, എം.ബി. പാട്ടീല്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വാദവുമായി മുന്‍ പ്രധാനമന്ത്രിയും ജെഡിയു നേതാവുമായ ദേവഗൗഡ.
ലിംഗായത്തുകളുടെ പ്രബല നേതാവായ പാട്ടീലിനെയും ശിവകുമാറിനെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാകാന്‍ ഒരു കാരണം ഇതായിരുന്നു. താന്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഇടപെട്ടിട്ടില്ല. ദേവഗൗഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: