പട്ടികജാതി-വര്‍ഗ്ഗ ആരോഗ്യപരിരക്ഷ ഉറപ്പാക്കണം: ബിവിഎസ്എസ്

Wednesday 23 May 2018 2:26 am IST

പത്തനംതിട്ട: മുഴുവന്‍ പട്ടികജാതി വര്‍ഗ്ഗ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഭാരതീയ വേലന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോഴഞ്ചേരിയില്‍ 27ന് നടക്കുന്ന ബിവിഎസ്എസ് സംസ്ഥാന സമ്മേളനം ഈ വിഷയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും. ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ വര്‍ദ്ധിപ്പിച്ച് യഥാസമയം വിതരണം ചെയ്യുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ (സിവില്‍ സര്‍വ്വീസ്) സംവരണതത്വം പരിപൂര്‍ണ്ണമായി പാലിക്കുക. സ്വകാര്യ എയിഡഡ് മേഖലകളില്‍ സംവരണതത്വം കൃത്യമായി നടപ്പാക്കുക,  ആചാരാനുഷ്ഠാന കലകളേയും കര്‍മ്മങ്ങളേയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, ക്ഷേത്രാചാര അനുഷ്ഠാന കലകളില്‍പ്പെടുന്ന പറകൊട്ടി പാട്ട്, പള്ളിപ്പാന തുടങ്ങിയവയ്ക്ക് ദേവസ്വം നിയമനങ്ങളില്‍ വേലന്‍ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും.

27ന് രാവിലെ 9.30ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സമ്മേളനം വി. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ബിവിഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി അദ്ധ്യക്ഷനാകും. വീണാജോര്‍ജ് എംഎല്‍എ അനുമോദനം നിര്‍വഹിക്കും. 

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി മോഹനന്‍ വെട്ടൂര്‍, ഓര്‍ഗനൈസര്‍ സത്യന്‍ അങ്ങാടിക്കല്‍, വൈസ് പ്രസിഡന്റ് സുനില്‍ നെടുംപ്രം എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.