ഡിബാല അര്‍ജന്റീനിയന്‍ ടീമില്‍

Wednesday 23 May 2018 2:32 am IST

ബ്യൂനസ് അയേഴ്‌സ്: ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയെ ഒഴിവാക്കി. അതേസമയം 

യുവന്റസിന്റെ പാവ്‌ലോ ഡിബാലയെ ഉള്‍പ്പെടുത്തി.കോച്ച് ജോര്‍ഗെ സാംപോളിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

നേരത്തെ പ്രഖ്യാപിച്ച  35 അംഗ സാധ്യതാ ടീമില്‍ നിന്നാണ് അവസാന ടീമിനെ തെരഞ്ഞെടുത്തത്.  റോമയുടെ ഡീഗോ പെറോട്ടിക്കും ഇന്ററിന്റെ എല്‍. മാര്‍ട്ടിനസിനും അവസാന ടീമില്‍ ഇടം കിട്ടിയില്ല. അതേസമയം ബോക്ക ജൂണിയേഴ്‌സിന്റെ ക്രിസ്റ്റിയന്‍ പാവണിനെ ടീമിലുള്‍പ്പെടുത്തി. ബാഴ്‌സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ നയിക്കുന്നത്.

റഷ്യയിലെ ലോകകപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ്് ഡിയിലാണ് മത്സരിക്കുക. ഐസ് ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.