സ്പാനിഷ് കോച്ച് ജൂലെന്റെ കരാര്‍ 2020 വരെ നീട്ടി

Wednesday 23 May 2018 2:34 am IST

മാഡ്രിഡ്: സ്‌പെയിന്‍ കോച്ച് ജൂലെന്‍ ലോപ്‌ടെ ജ്യൂയിയുടെ കരാര്‍ 2020 വരെ നീട്ടി. രണ്ട് വര്‍ഷത്തേയ്ക്കു കൂടി ജൂലെനുമായുള്ള കരാര്‍ നീട്ടിയതായി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിലിയാസ് അറിയിച്ചു.

ജൂലെന്റെ കരാര്‍ നീട്ടിയത് ലോകകപ്പില്‍ സ്പാനിഷ് ടീമിന് ഗുണമാകുമെന്നാണ് പ്രതീക്ഷ. ഇതാദ്യമായാണ് ജൂലെന്‍ ലോകകപ്പില്‍ സ്പാനിഷ് ടീമിനെ അണിനിരത്തുന്നത്.

ജൂലെനോട് ആരാധനയും ബഹുമാനവുമുണ്ട്. ദേശീയ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്ന് റുബിലിയാസ് പറഞ്ഞു.കരാര്‍ നീ്ട്ടിയതിനാല്‍ അടുത്ത യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജുലെന്റെ നേതൃത്വത്തത്തിലായിരിക്കും സ്‌പെയിന്‍ കളിക്കാനിറങ്ങുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.