മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കിരീടം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്ന് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന് എതിരാളികളായ ലിവര്‍പൂളിന് മുന്നറിയിപ്പ് നല്കി. കീവില്‍ ഈ ഞായറാഴ്ചയാണ് ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് ഫൈനല്‍ അരങ്ങേറുക.
ഫൈനലിന് മുമ്പ് റയല്‍ മാഡ്രിഡിന് മുന്‍തൂക്കം നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ സിദാന് തള്ളിക്കളഞ്ഞു. രണ്ട തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡ് ഫൈനലിനുളള തയ്യാറെടുപ്പില്‍ ലിവര്‍പൂളിനെക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഞങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. തുടര്‍ച്ചയായി മൂന്നാം കിരീടം നേടി ചരിത്രം കുറിക്കാനുളള ഒരുക്കത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ കിരീടദാഹം മറ്റാര്‍ക്കും തട്ടിക്കൊണ്ടുപോകാനാകില്ല. ഞങ്ങള്‍ റയല്‍ മാഡ്രിഡാണെന്ന് സിദാന് പറഞ്ഞു.ഫൈനലില്‍ റൊണാള്‍ഡോ റയലിന്റെ തുറുപ്പുചീട്ടാകും.മികച്ച കളിക്കാരനാണ് റൊണാള്‍ഡോ. നന്നായി കളിക്കുന്ന ഈ സ്ട്രൈക്കര്‍ അടുത്തിടെ ഒട്ടേറെ ഗോളും നേടിയിട്ടുണ്ടെന്ന് സിദാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: