കോഴിക്കോട്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സിപിഎം ലോക്കല്‍കമ്മറ്റി അംഗം റിമാന്‍ഡില്‍. വെസ്റ്റ്ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.പി. ജയന്(57) നെയാണ് പോക്സോ കോടതി റിമാന്‍ഡ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പരാതി പോലീസ് പൂഴ്തി വച്ചു. പരാതി നല്‍കിയുട്ടും പ്രതിയെ അറസ്റ്റ് ചെയ്തത് ഒരുമാസത്തിന് ശേഷം.
ഇരുപതു ദിവസം മുമ്പാണ് സംഭവം. നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലിചെയ്യുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ വെളളയില്‍ പോലീസില്‍ പരാതി നല്കാന് എത്തി. എന്നാല്‍ കുട്ടിയുടെ പിതാവില്‍ നിന്നും പരാതി എഴുതി വാങ്ങിയ സ്റ്റേഷനിലെ എഎസ്ഐ പ്രതിയായ ജയനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ജയന്റെ കൂടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. എഎസ്ഐ യും സിപിഎം പ്രദേശിക നേതാക്കളും കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
എന്നാല്‍ കുട്ടി തന്റെ അധ്യാപികയോടു പീഡന വിരം പറഞ്ഞു. തുടര്‍ന്ന് ബാലാവകാശ കമ്മീഷനില്‍ പരാതി നല്കി. കമ്മീഷന് ബന്ധപ്പെട്ടവരുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ വ്യക്തമായത്. ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശ പ്രകാരം നടക്കാവ് സിഐ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: