ഇന്ധനവില വര്‍ധനവ് : നാല് ദിവസത്തിനുള്ളില്‍ പരിഹാരമെന്ന് അമിത് ഷാ

Wednesday 23 May 2018 2:39 am IST

ന്യൂദല്‍ഹി: ദിവസേനയുള്ള ഇന്ധനവില വര്‍ധനവ് ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും മൂന്ന് നാല് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വില വര്‍ധനവ്  സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നിരവധി നടപടികള്‍ ആവശ്യമുണ്ട്. ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തും. 

വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും പറഞ്ഞു. നിരവധി നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകും. ചര്‍ച്ച അദ്ദേഹവും സ്ഥിരീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.