മലപ്പുറം: നിപ വൈറസ് സ്ഥിരീകരണത്തിന് പിന്നാലെ മലപ്പുറത്ത് ഒരാള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യഹിയ. കഴിഞ്ഞ വര്‍ഷം പത്തോളം ആളുകളാണ് മലപ്പുറത്ത് ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്. ഡിഫ്തീരിയ ലക്ഷണങ്ങളോടെ പത്തിലേറെ പേര് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: