സുന്ദരമാക്കാം കൈകാല്‍ മുട്ടുകള്‍

Wednesday 23 May 2018 3:08 am IST

കാല്‍മുട്ടുകളിലെയും കൈമുട്ടുകളിലെയും ചര്‍മ്മത്തിന്റെ കറുപ്പു നിറം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. 

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ചര്‍മ്മത്തിന് സമീപഭാഗത്തുള്ള ചര്‍മ്മത്തെക്കാള്‍ കറുപ്പുനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ഭാഗങ്ങളിലെ ചര്‍മ്മത്തിനു കട്ടി കൂടുതലായിരിക്കും. മൃതചര്‍മ്മകോശങ്ങളുടെ എണ്ണവും കൂടുതലായിരിക്കും. അതാണ് കറുപ്പ് കൂടുതലാകാന്‍ കാരണം. അത് അകറ്റാനും വഴികളുണ്ട്. 

ബേക്കിങ് സോഡയും പാലും ഓരോ ടേബിള്‍ സ്പൂണ്‍  കൂട്ടിയോജിപ്പിച്ച് കറുപ്പു നിറമുള്ള സ്ഥലത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. പെട്ടെന്നുള്ള ഫലം ലഭിക്കുന്നതിനായി, ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

നാരങ്ങ

കാല്‍മുട്ടുകളിലും കൈമുട്ടുകളിലും കറുപ്പുനിറമുള്ള ഭാഗങ്ങളില്‍ നാരങ്ങാനീര് പുരട്ടി സാവധാനം മസാജുചെയ്യുക. പത്ത് മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം.

തൈര്

തൈരും വെളുത്ത വിനാഗിരിയും തുല്യ അളവിലെടുത്ത് കാല്‍മുട്ടുകളിലും കൈമുട്ടുകളിലും കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുക. ഇത് ഉണങ്ങിയശേഷം മോയിസ്ചറൈസര്‍ പുരട്ടുക. 

മഞ്ഞള്‍, പാല്‍, തേന്‍ എല്ലാ ചേരുവകളും കൂട്ടിയോജിപ്പിച്ച് കുഴമ്പുപരുവത്തിലാക്കുക. ഇത് കറുപ്പുനിറം കൂടുതലുള്ള ഭാഗങ്ങളില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. 

ഒലീവെണ്ണയും പഞ്ചസാരയും തുല്യ അളവില്‍ കുഴമ്പുപരുവത്തിലാക്കി കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക.

കറ്റാര്‍വാഴ ജെല്‍ കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

ബദാം എണ്ണ കറുപ്പു നിറമുള്ള ഭാഗങ്ങളില്‍ ദിവസവും അഞ്ച് മിനിറ്റു നേരമെങ്കിലും പുരട്ടി മസാജുചെയ്യുക. രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കടലമാവും തക്കാളി നീരും കൂട്ടിയോജിപ്പിച്ച് കറുപ്പുനിറമുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാവുന്നതാണ്. തക്കാളിനീരിനു പകരം പാല്‍ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ കൈ, കാല്‍ മുട്ടുകളിലെ കറുപ്പ് നിറം അകറ്റാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.