സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു

Wednesday 23 May 2018 8:05 am IST
നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്.

ലോസ് ആഞ്ചലസ്: അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്. 

കലിഫോര്‍ണിയയിലെ വന്‍ഡെന്‍ബര്‍ഗ് വ്യോമസേന കേന്ദ്രത്തിലെ സ്‌പെയ്‌സ് ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. നാസയുടെ ഇരട്ട ഉപഗ്രഹങ്ങളായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്സ്പെരിമെന്റും(ഗ്രേയ്‌സ് ഫോ) ഇറിഡിയത്തിന്റെ അഞ്ച് നെസ്റ്റ് ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്ത് എത്തിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.