നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Wednesday 23 May 2018 9:53 am IST
സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിരുന്ന വിജയന്‍ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. 1983ല്‍ പി.എന്‍. മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'അസ്ത്രം'എന്ന ചിത്രമാണ് ആദ്യ ചിത്രം. പിന്നീട് നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

പാലക്കാട്: ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം. 

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിരുന്ന വിജയന്‍ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. 1983ല്‍ പി.എന്‍. മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'അസ്ത്രം'എന്ന ചിത്രമാണ് ആദ്യ ചിത്രം. പിന്നീട് നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.