ബസ്താരിയ ബറ്റാലിയനിലേക്ക് 534 വനവാസികളെ റിക്രൂട്ട് ചെയ്ത് സിആര്‍പിഎഫ്

Wednesday 23 May 2018 12:40 pm IST
റിക്രൂട്ട് ചെയ്ത 534 പേരില്‍ 189 പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് ബറ്റാലിയന്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ശാരീരികക്ഷമതയുടേയും എഴുത്ത് പരീക്ഷയുടേയും അടിസ്ഥാനത്തിലായിരുന്നു റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വടക്കന്‍ ഛത്തീസ്ഗഢിലെ സിആര്‍പിഎഫിന്റെ നക്‌സല്‍ വിരുദ്ധ കേന്ദ്രത്തില്‍ 44 ആഴ്ചത്തെ പരിശീലനവുമുണ്ടായിരുന്നു.

ഛത്തീസ്ഗഢ്: ചരിത്രത്തിലാദ്യമായി വനവാസി സമൂഹത്തെ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ബറ്റാലിയനെ സിആര്‍പിഎഫ് പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് ഉള്‍ക്കാടുകളില്‍ നിന്നുള്ള വനവാസി സമൂഹത്തില്‍പ്പെട്ടവരെയാണ് ബസ്താരിയ വാരിയേഴ്‌സ് എന്ന് പൊതുവേ അറയപ്പെടുന്ന 241 ബസ്താരിയ ബറ്റാലിയനിലേയ്ക്ക് സിആര്‍പിഎഫ് റിക്രൂട്ട് ചെയ്തത്. 

റിക്രൂട്ട് ചെയ്ത 534 പേരില്‍ 189 പേര്‍ സ്ത്രീകളാണ്. 2017ലാണ് ബറ്റാലിയന്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ശാരീരികക്ഷമതയുടേയും എഴുത്ത് പരീക്ഷയുടേയും അടിസ്ഥാനത്തിലായിരുന്നു റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വടക്കന്‍ ഛത്തീസ്ഗഢിലെ സിആര്‍പിഎഫിന്റെ നക്‌സല്‍ വിരുദ്ധ കേന്ദ്രത്തില്‍ 44 ആഴ്ചത്തെ പരിശീലനവുമുണ്ടായിരുന്നു. പരിശീലന കാലയളവില്‍ ഡ്രില്ലുകള്‍ ആയുധ പരിശീലനം എന്നിവയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഐഎന്‍എസ്എഎസ്, എല്‍എംജി, യുബിജിഎല്‍സ് തുടങ്ങിയ ആയുധങ്ങളുടെ പരിശീലനവും രക്ഷാപ്രവര്‍ത്തനം, സ്വയം രക്ഷപ്പെടല്‍ തുടങ്ങിയ വനപരിശീലനവുമാണ് ഇവര്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നക്‌സല്‍ വിരുദ്ധ നീക്കളില്‍ വിദഗ്ധരായുള്ളവരാണ് ഇവരെ പരിശീലിപ്പിച്ചത്. സിആര്‍പിഎഫ് റിക്രൂട്ട് ചെയ്യുന്നവരിലുള്ള പ്രാദേശികമായ അറിവില്ലായ്മയാണ് നക്‌സലുകള്‍ മുതലെടുക്കുന്നത്. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് സിആര്‍പിഎഫിന്റെ നീക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.