നിപയെ നേരിടാന്‍ മലേഷ്യയില്‍ നിന്നും റിബ വൈറിനെത്തി

Wednesday 23 May 2018 12:41 pm IST
റിബ വൈറിന്‍ എന്ന മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിന് വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിരോധിക്കാന്‍ അല്‍പ്പമെങ്കിലും സാധിക്കുന്ന ഏക മരുന്നാണിത്.

കോഴിക്കോട്: നിപ വൈറസിനെ നേരിടാനുള്ള മരുന്നായ റിബ വൈറിന്‍ കേരളത്തില്‍ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരുന്ന് എത്തിയത്. എണ്ണായിരം ഗുളികകളാണ് എത്തിച്ചത്. വൈറസിനെതിരെ പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്‍.

മലേഷ്യയില്‍ നിന്നുമാണ് മരുന്ന് എത്തിച്ചിരിക്കുന്നത്. റിബ വൈറിന്‍  എന്ന മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിന് വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിരോധിക്കാന്‍ അല്‍പ്പമെങ്കിലും സാധിക്കുന്ന ഏക മരുന്നാണിത്. 1998ല്‍ മലേഷ്യയിലും തുടര്‍ന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലേഷ്യയിലെ നിപ്പ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. 

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പടര്‍ന്നിരുന്ന വൈറസ് ജനിതകമാറ്റം സംഭവിച്ചതുകൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.