നമുക്കും വിശ്വശാന്തിക്കുചേരാം; മോഹന്‍ലാലിനോടൊപ്പം

Wednesday 23 May 2018 1:48 pm IST
''വിശ്വശാന്തി' എന്ന പേരില്‍ മോഹന്‍ലാല്‍ നടത്തുന്ന സാമഹ്യ സേവന പ്രവര്‍ത്തനത്തിന് മാനങ്ങള്‍ വലുതാണ്. ഏറ്റവും പുതിയ ബ്ലോഗില്‍, പിറന്നാള്‍ ദിനത്തില്‍, മെയ് 21 ന് അദ്ദേഹം വിശ്വശാന്തിയെക്കുറിച്ച് ഇങ്ങനെ എഴുതി; പിറന്നാള്‍ ദിനത്തില്‍, തനിക്ക് ജന്മം നല്‍കിയ അച്ഛനമ്മമാരെ നമിച്ചുകൊണ്ട്.

കൊച്ചി: വിശ്വശാന്തിക്കുള്ള പ്രവര്‍ത്തനത്തിന് ഒപ്പം ചേരാന്‍ ക്ഷണിച്ചാല്‍ ആരും തയാറാകും. ക്ഷണം പ്രിയനടന്‍ മോഹന്‍ലാലില്‍നിന്നായാലോ. ഒപ്പം നില്‍ക്കാന്‍ പിന്നെ ഒട്ടും മടിക്കില്ല. തന്റെ പിറന്നാള്‍ ദിനത്തില്‍, വെള്ളിത്തിരയിലെ അഭിനയ ലോകത്തിനു പുറത്ത് മോഹന്‍ലാല്‍, താന്‍ ചെയ്യുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഓരോരുത്തരേയും ക്ഷണിച്ചു. ക്ഷണത്തിന് നല്ല സ്വീകരണമാണ് കിട്ടുന്നത്. 

'''വിശ്വശാന്തി' എന്ന പേരില്‍ മോഹന്‍ലാല്‍ നടത്തുന്ന സാമഹ്യ സേവന പ്രവര്‍ത്തനത്തിന് മാനങ്ങള്‍ വലുതാണ്. ഏറ്റവും പുതിയ ബ്ലോഗില്‍, പിറന്നാള്‍ ദിനത്തില്‍, മെയ് 21 ന് അദ്ദേഹം വിശ്വശാന്തിയെക്കുറിച്ച് ഇങ്ങനെ എഴുതി; പിറന്നാള്‍ ദിനത്തില്‍, തനിക്ക് ജന്മം നല്‍കിയ അച്ഛനമ്മമാരെ നമിച്ചുകൊണ്ട്.

''വിശ്വശാന്തി എപ്പോഴും നോക്കുന്നത് ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരെയാണ്. വേദനയോടെ, നിസഹായരായി, മറഞ്ഞിരിക്കുന്നവരെയാണ്. ഇല്ലായ്മയില്‍ നീറുന്നവരെയാണ്. ഈ വിശ്വത്തില്‍ ഉള്ളവരെല്ലാം ശാന്തിയോടെയും സംതൃപ്തമായും ജീവിക്കണം എന്നതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ആഗ്രഹവും സ്വപ്നവും...''

''... ആരോഗ്യ മേഖലയിലും എല്ലാ കാര്യങ്ങളിലും ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സര്‍ക്കാരിനെക്കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യ മേഖല സാധാരണക്കാരന് അപ്രാപ്യമായ തരത്തില്‍ വിലപിടിച്ചതായപ്പോള്‍ വലിയൊരു വിഭാഗം ഈ മേഖലയുടെ സാന്ത്വന പരിധിക്കുപുറത്തായി. ഒന്നരക്കോടി രൂപയിലധികമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വിശ്വശാന്തി ചെയ്തുകഴിഞ്ഞു...''

''... ഞങ്ങള്‍ കൊളുത്തിയ സേവനത്തിന്റെ ഈ വെളിച്ചത്തെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കാന്‍ നിങ്ങള്‍ക്കും ഒപ്പം ചേരാം. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. മനുഷ്യ സേവനത്തിന്റെ ഈ പാതയില്‍ നിങ്ങളും ഒപ്പമുണ്ടെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം...'' മോഹന്‍ലാല്‍ എഴുതുന്നു.

ബ്ലോഗ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.