ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

Wednesday 23 May 2018 3:32 pm IST

കൊച്ചി: കണ്ണൂരില്‍ വിവിധ സമയങ്ങളിലായി എട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ല ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സിബിഐ അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.