കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ നാലാം പ്രതി എസ്ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറിയും രഹസ്യമൊഴിയുടെ പകര്‍പ്പും ഹാജരാക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി കേസ് മാറ്റിയത്.
കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ സംഭവ ദിവസം രാത്രി ആര്‍ടിഎഫ് ഉദ്യോഗസ്ഥരും വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ ദീപക്കും മര്‍ദിച്ചതായാണു കേസ്. എന്നാല്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ആയതിന്റെ പേരില്‍ തന്നെ കേസില്‍ ബലിയാടാക്കുകയാണെന്നാണ് ഹര്‍ജിഭാഗം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: