തൂത്തുക്കുടി വെടിവയ്പിനെ ജാലിയൻ വാലാബാഗ് എന്ന് വിശേഷിപ്പിച്ച് സ്റ്റാലിൻ

Wednesday 23 May 2018 6:11 pm IST

ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിന് നേർക്കുണ്ടായ വെടിവയ്പിനെ മറ്റൊരു ജാലിയൻ വാലാബാഗ് എന്ന് വിശേഷിപ്പിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ. സമരക്കാര്‍ക്ക് നേരെ ഇന്ന് വീണ്ടും വെടിവയ്‌പുണ്ടായ സാഹചര്യത്തിലായിരുന്നു സ്‌റ്റാലിന്റെ പ്രതികരണം.

അണ്ണാനഗറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ തൂത്തുക്കുടി എസ്.പി മഹേന്ദ്രനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, പൊലീസ് വെടിവയ്‌പില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റിട്ട.ജഡ്‌ജ് അരുണ ജഗദീശനെ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാരും നിയമിച്ചു കഴിഞ്ഞു. 

പ്ലാന്റ് അടച്ചിടണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം വരുന്ന പ്രതിഷേധക്കാരാണ് പ്രകടനം നടത്തിയത്. സ്‌റ്റെര്‍ലൈറ്റ് ചെമ്ബ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ ചൊവ്വാഴ്‌ചയുണ്ടായ പോലീസ് വെടിവയ്‌പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.