നിപ: പരിഭ്രാന്തരാകരുതെന്ന് ഗവര്‍ണര്‍ വ്യാജ സന്ദേശങ്ങള്‍ ശിക്ഷാര്‍ഹം

Thursday 24 May 2018 2:43 am IST

തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്ന് ഗവര്‍ണര്‍ പി. സദാശിവം  ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍മാരുടെ  കാര്യപ്രാപ്തിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിപ വൈറസ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ യാതൊരു കാരണവശാലും ഷെയര്‍ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ പോലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.