കൊന്നത് കുറഞ്ഞത് 99 പേരെ മതംമാറാന്‍ ഭീഷണിപ്പെടുത്തി

Thursday 24 May 2018 2:59 am IST

റോഹിങ്ക്യന്‍ ഭീകരര്‍ കുറഞ്ഞത് 99 ഹിന്ദുക്കളെയെങ്കിലും കൊന്നൊടുക്കിയെന്നാണ് ആംനസ്റ്റി റിപ്പോര്‍ട്ട്. ഹിന്ദുക്കളില്‍ ഭയം വിതച്ച് അവരെ കശാപ്പ് ചെയ്യുകയായിരുന്നു. ഇത്തരം റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവങ്ങളില്‍ ഇനിയും വിശദമായ അന്വേഷണം വേണം. ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഹിന്ദുസ്ത്രീകളെ ഇസ്‌ളാമിലേക്ക് മതംമാറാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിങ്ങള്‍ വേറെ മതക്കാരാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു കൂട്ടക്കൊലകളെന്ന് ബീനാ ബാല യെന്ന യുവതി പറഞ്ഞായും റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ കൈയിലുണ്ടായിരുന്ന പൊന്നും പണവും അവര്‍ ബലമായി പിടിച്ചുവാങ്ങിയതായും ബീന പറയുന്നു. എട്ട് സ്ത്രീകളുടെ അഭിമുഖങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഞങ്ങളുടെ പുരുഷന്മാരെ കണ്ണുകെട്ടി കൂട്ടിക്കൊണ്ടുപോയവര്‍ മടങ്ങി വന്നപ്പോള്‍ അവരുടെ വാളുകളില്‍ ചോരയായിരുന്നു.20 കാരി ഫോര്‍മി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തറുക്കുന്നതും കണ്ടു. കൊല്ലപ്പെട്ട ്കുട്ടികളില്‍ 14 പേരും എട്ടു വയസില്‍ താഴെയുള്ളവരായിരുന്നു. ഒരു കുഴിയില്‍ നിന്ന് 47 ഹിന്ദുക്കളുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ആഗസ്റ്റ് 26ന് മൂന്നു കുട്ടികള്‍ അടക്കം ആറു ഹിന്ദുക്കളെയാണ് റോഹിങ്ക്യന്‍ ഭീകരര്‍ കൊന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.