അയ്യപ്പസംഗമം 26ന് കോട്ടയത്ത്

Thursday 24 May 2018 3:03 am IST

കോട്ടയം: അയ്യപ്പസേവാ സംഗമം സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 26ന് രാവിലെ 8 ന് കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയില്‍ അയ്യപ്പസംഗമം നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ശബരിമലയുമായി ബന്ധപ്പെട്ട ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍, തന്ത്രിമാര്‍, പന്തളം രാജപ്രതിനിധികള്‍, അമ്പലപ്പുഴ, ആലങ്ങാട്ട് യോഗം പെരിയോന്മാര്‍, തലപ്പാറക്കോട്ട മൂപ്പന്‍, ഗുരുസ്വാമിമാര്‍, ശബരിമലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരെ ഈ സംഗമത്തില്‍ ആദരിക്കും. 

സംഗമത്തില്‍ പ്ലാസ്റ്റിക് രഹിത ശബരിമല എന്ന വിഷയത്തെ ആസ്പദമാക്കി ഐ.ജി പി. വിജയന്‍ ക്ലാസ് എടുക്കും. ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സന്യാസിസഭാ ജനറല്‍ സെക്രട്ടറി പ്രഭാകരാനന്ദ പ്രഭാഷണം നടത്തും.  അയ്യപ്പസേവാസംഘം യൂണിയന്‍ ശാഖാ പ്രതിനിധികളായി 3000 അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മോഹന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രസാദ് കുഴിക്കാല, ദേശീയ സെക്രട്ടറി രാജീവ് കോന്നി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.