പാലക്കാട്ട് വീണ്ടും കോണ്‍ഗ്രസ് സിപിഎം അവിശുദ്ധ സഖ്യം

Thursday 24 May 2018 3:07 am IST

പാലക്കാട്:   അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസ്സും ഒരിക്കല്‍കൂടി തനിനിറം തെളിയിച്ചു. പാലക്കാട് നഗരസഭയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതിക്കെതിരെയുള്ള അവിശ്വാസം പ്രമേയമാണ് അവിശുദ്ധകൂട്ടുകെട്ടിലൂടെ വിജയിപ്പിച്ചെടുത്തത്.

സ്ഥിരംസമിതി അധ്യക്ഷ വിദ്യക്കെതിരെ അവതരിപ്പിച്ച പ്രമേയം രണ്ടിനെതിരെ അഞ്ചു വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ നാല് അംഗങ്ങള്‍ക്കൊപ്പം ഏക സിപിഎം അംഗവും പിന്താങ്ങി. നഗരസഭയിലെ സ്ഥിരംസമിതികള്‍ക്കെതിരെ ഇതുവരെ അവതരിപ്പിച്ച നാല് അവിശ്വാസ പ്രമേയങ്ങളിലും കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കുകയായിരുന്നു. എന്നിട്ടും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരായ പ്രമേയം പരാജയപ്പെട്ടിരുന്നു.സിപിഎമ്മിന്റെ സ്വതന്ത്ര അംഗം വോട്ട് അസാധുവാക്കുകയായിരുന്നു.

ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനപ്രകാരമാണ് നഗരസഭയില്‍ കൂട്ടുകൂടുന്നതെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതികരണം. പാലക്കാട് നഗരസഭയിലെ ഈ രാഷ്ട്രീയ നാടകത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തുറന്നുകാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.