കൊച്ചി: പ്രമുഖ റൈഡ് ഷെയറിങ്ങ് കമ്പനിയായ ഊബര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിന്റെ ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവര്്ത്തനം ആരംഭിക്കും. പൊതുഗതാഗത സംവിധാനങ്ങള്ക്കിത് പൂര്‍ണ്ണത നല്‍കുന്നത് വഴി ഊബറിന്റെ സേവനങ്ങള്‍ നഗരങ്ങളെ കൂടുതല്‍ സ്വീകാര്യവും സ്ഥിരതയുള്ളതുമാക്കും . മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഊബര്‍
സേവനം പാര്ക്കിങ്ങിേെന്റ ആവശ്യം കുറയ്ക്കുമെന്നും ഊബര്‍ ഇന്ത്യ, സൗത്ത് ജനറല്‍ മാനേജരായ ക്രിസ്റ്റ്യന്‍ ഫ്രീസ് പറഞ്ഞു. ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് കോളേജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്ക്ക്തുടങ്ങി 13 സ്റ്റേഷനുകളില്‍ നിന്ന് യാത്ര ബുക്ക് ചെയ്യാനാകും. ഊബറുമായുള്ള പങ്കാളിത്തം യാത്രക്കര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ തടസ്സങ്ങളില്ലാത്ത എത്തിച്ചേരാന്‍ സഹായിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍ എ.പി മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: