കണ്ണൂര്‍ ജിവിഎച്ച്എസ്എസ് അന്താരാഷ്ട്ര കായിക പരിശീലന കേന്ദ്രമാക്കും

Wednesday 23 May 2018 9:41 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ടസ് ഡിവിഷന്‍ അന്താരാഷ്ട്ര കായിക പരിശീലന കേന്ദ്രമാക്കാന്‍ കായിക യുവജനക്ഷേമ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. സ്‌പോര്‍ട്‌സ് ഡിവിഷന്‍ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചത്. സ്‌പോര്‍ടസ് ഡിവിഷന്റെയും ഹോസ്റ്റലിന്റെയും സ്‌കൂളിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 

സ്‌പോര്‍ട്‌സ് ഡിവിഷന്റെ കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട് സജ്ജീകരിക്കുന്നതിനും ഹോസ്റ്റല്‍ സഹചര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും അനുവദിച്ച 7.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആവശ്യമായ പരിശീലകരെ ഉടന്‍ നിയമിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിലെയും സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റല്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുവാന്‍ കായിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ എ.സി.മൊയ്തീന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്. ഐ.എ.എസ്, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, കണ്ണൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്, പിടിഎ പ്രസിഡണ്ട് സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.