മട്ടന്നൂരിലെ ബസ് സ്റ്റാന്റിലെ പഴയ ഷോപ്പിംഗ് കോംപ്ലസ് പൊളിച്ചുനീക്കാന്‍ നടപടിയായി

Wednesday 23 May 2018 9:42 pm IST

 

മട്ടന്നൂര്‍: ബസ് സ്റ്റാന്റിലെ പഴയ ഷോപ്പിംഗ് കോംപ്ലക്‌സ്് പൊളിച്ചുനീക്കാന്‍ നടപടിയായി. 86000 രൂപയാണ് ഇതിനായി നഗരസഭ കരാറുകാരന് നല്‍കേണ്ടത്.ജൂണ്‍ 10നു മുന്‍പ് പൊളിച്ചുനീക്കി നിരപ്പാക്കണമെന്ന് നഗരസഭ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഒന്നര ലക്ഷം രൂപ കെട്ടിടം പൊളിച്ചുനീക്കാനായി നഗരസഭ കണക്കാക്കിയിരുന്നെങ്കിലും മത്സര ടെന്‍ഡര്‍ വന്നതു കാരണം തുക കുറയുകയായിരുന്നു. മട്ടന്നൂര്‍ പഞ്ചായത്തായിരിക്കെ 60 വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. ആദ്യം ഒരു നില മാത്രമായിരുന്നത് പിന്നീട് രണ്ടു നില കെട്ടിടമാക്കുകയായിരുന്നു. 18 മുറികളുള്ള കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഒഴിയുകയും മുറികള്‍ അടച്ചിട്ടിരിക്കുകയുമാണ്. ഈ കെട്ടിടത്തിനു പിറകിലായി നഗരസഭ മൂന്നു നിലയുള്ള ഷോപ്പിംഗ് മാള്‍ പണിതിട്ടുണ്ട്. പഴയ കെട്ടിടത്തിലെ കുറേ വ്യാപാരികള്‍ക്ക് പുതിയ കെട്ടിടത്തില്‍ മുറികള്‍ നല്‍കി. പഴയ കെട്ടിടം പൊളിക്കുന്നതോടെ ബസ് സ്റ്റാന്റിന്റെ മുഖച്ഛായ തന്നെ മാറും. പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ചെറിയ പൊതുയോഗങ്ങള്‍ നടത്തുന്നതിനുള്ള വേദിയും നിര്‍മ്മിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.