ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ബിജെപി

Wednesday 23 May 2018 9:43 pm IST

 

ധര്‍മ്മടം: കേന്ദ്രസര്‍ക്കാറിന്റെ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. എഫ്‌സിഐ ഗോഡൗണുകളില്‍ റേഷന്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കാന്‍ സപ്ലൈകോയുടെ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരിക്കണമെന്ന നിയമം അട്ടിമറിക്കാന്‍ റൂട്ട് മാനേജര്‍മാരായി പാര്‍ട്ടി ഏജന്റുമാരെ നിയമിക്കുകയാണ്. ഷാപ്പുടമകള്‍ക്ക് 2,000 രൂപ മാസശമ്പളം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും 16,000 രൂപ മാത്രമേ കൊടുക്കുകയുള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. വെടക്കാക്കി തനിക്കാക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.