മാവോയിസ്റ്റ് മേഖലയില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് 7300 കോടി

Thursday 24 May 2018 3:10 am IST

ന്യൂദല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയായ 96 ജില്ലകളില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 7300 കോടി രൂപയാണ് ചെലവ്. 4072 ടവ്വര്‍ ലോക്കേഷനുകളില്‍ യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഓബ്ലിഗേഷന്‍ ഫണ്ടിന്റെ (യുഎസ്എഎഫ്) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

സുരക്ഷാ സേനാംഗങ്ങളായിരിക്കും ശൃംഖല ഉപയോഗിക്കുക. ഗ്രാമീണര്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടും. ഡിജിറ്റല്‍ മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാകുന്നതോടെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും വേഗത്തിലാകും. ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലുങ്കാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.