തിരുവനന്തപുരം: നിപ വൈറസ് വ്യാപനം സംബന്ധിച്ച് മലപ്പുറം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമക്യഷ്ണന് പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന നിപ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
നിലവില്‍ ആരോഗ്യ വകുപ്പ് രോഗ വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. മന്ത്രി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുന്നതായും സ്പീക്കര്‍ അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ജില്ലയില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. മണിക്കൂറിന് 100 രൂപ എന്ന നിരക്കില്‍ വെന്റിലേറ്ററിന് ജില്ലാ ഭരണകൂടം പണം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്കുണ്ടാകുന്ന മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: