കോൺഗ്രസും രാഹുലും സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ആർഎസ്എസ്

Thursday 24 May 2018 3:47 am IST

ന്യൂദല്‍ഹി: ജനപിന്തുണ നഷ്ടമായ കോണ്‍ഗ്രസും അതിന്റെ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ പ്രക്ഷോഭകര്‍ മരിക്കാനിടയായ സംഭവത്തില്‍ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്തി രാഹുല്‍ പുറത്തിറക്കിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. 

ജാതി, മത, പ്രാദേശിക ഭേദങ്ങള്‍ക്കപ്പുറം രാജ്യത്തെ ഒന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത്തരം വിഭാഗീയ രാഷ്ട്രീയം അവതരിപ്പിക്കുന്ന പാര്‍ട്ടികളെ ഈ രാജ്യത്തെ ജനങ്ങള്‍ തിരസ്‌കരിക്കും. ജനപിന്തുണ നഷ്ടപ്പെട്ടതില്‍ അസ്വസ്ഥരായാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത്, ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. 

ആര്‍എസ്എസ്സിന്റെ ആദര്‍ശങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ തമിഴ് ജനതയെ വെടിവെച്ചു കൊല്ലുന്നു എന്നായിരുന്നു തൂത്തുക്കുടി സംഭവത്തെക്കുറിച്ചുള്ള രാഹുലിന്റെ ട്വിറ്റര്‍ സന്ദേശം. രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും ജല്പനങ്ങളെ ശക്തമായി അപലപിക്കുന്നതായി മന്‍മോഹന്‍ വൈദ്യ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.