പി.ചിദംബരം സ്റ്റെര്‍ലൈറ്റിന്റെ മുന്‍ ഡയറക്ടര്‍

Thursday 24 May 2018 3:15 am IST

ന്യൂദല്‍ഹി: തൂത്തുക്കുടിയില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന് കാരണമായ സ്റ്റെര്‍ലൈറ്റ് കമ്പനിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് ബന്ധമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. ശമ്പളം കൈപ്പറ്റി വര്‍ഷങ്ങളോളം ചിദംബരം കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇതിന്റെ മുഴുവന്‍ രേഖകളും കയ്യിലുണ്ട്. 

 വെടിവെപ്പിനെക്കുറിച്ച് കമ്പനിക്ക് വേണ്ടി ചിദംബരം വിശദീകരണം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ ഉപസ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്ര്ീസ്. ആദ്യ യുപിഎ ഭരണകാലത്ത് ഒറീസയില്‍ വേദാന്തക്ക് വഴിവിട്ട് ഖനനാനുമതി നല്‍കിയത് വിവാദമായിരുന്നു. ചിദംബരത്തിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്ങ്‌വി കമ്പനിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.