പാക് പ്രകോപനങ്ങൾ തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ

Thursday 24 May 2018 8:00 am IST

കശ്മീര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ.  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഷായെ അറിയിച്ചു.

പാക്ക് മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഇന്ത്യയുടെ നടപടി. ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു. ഇത് ദുഖകരവും അപലപനീയവുമാണ്, ഇത് കണ്ടു നില്‍ക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇനിയും പാക് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യയുടെ മറുപടി ഇതായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.