കോംഗോയിൽ എബോള വ്യാപിക്കുന്നു

Thursday 24 May 2018 8:30 am IST

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം വ്യാപിക്കുന്നു. എംബന്‍ഡക നഗരത്തിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്നു പേർ ആശുപത്രിയില്‍ നിന്നു ചാടിപ്പോയി. ഇവരെ പിന്നീടു പിടികൂടിയെങ്കിലും രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

2014-15 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിച്ചപ്പോള്‍ ഏകദേശം 11,000 പേരാണ് മരിച്ചത്. അന്ന് ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടര്‍ന്ന് പിടിച്ചിരുന്നു. എബോളബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഒരു നഴ്സ് ഉള്‍പ്പെടെ ഇതുവരെ 27 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതിനിടെ കോംഗോയില്‍ എബോള വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.