കേരള മുഖ്യന്‍ എത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി; കുടുംബത്തിന് ത്രിപുര സര്‍ക്കാറിന്റെ അഞ്ചുലക്ഷം

Thursday 24 May 2018 10:27 am IST
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ദേവ് ഇന്ന് രാവിലെ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തുക ഉടന്‍ ബിജെപി സംസ്ഥാന ഘടകത്തെ ഏല്‍പ്പിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ വരാത്ത വീട്ടിലാണ് ത്രിപുര മുഖ്യമന്ത്രി സാന്ത്വനവുമായെത്തിയത്. ശ്രീജിത്തിന്റെ മകളെ എടുത്ത് ആശ്വാസിപ്പിക്കാനും ബിപ്ലവ് ദേവ് മറന്നില്ല.

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപം സഹായം നല്‍കും. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ദേവ് ഇന്ന് രാവിലെ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തുക ഉടന്‍ ബിജെപി സംസ്ഥാന ഘടകത്തെ ഏല്‍പ്പിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ വരാത്ത വീട്ടിലാണ് ത്രിപുര മുഖ്യമന്ത്രി സാന്ത്വനവുമായെത്തിയത്. ശ്രീജിത്തിന്റെ മകളെ എടുത്ത് ആശ്വാസിപ്പിക്കാനും ബിപ്ലവ് ദേവ് മറന്നില്ല.

ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ദുര്‍ഭരണമായി മാറിയിരുന്നു. അവിടെ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടും, അവരുടെ വീട് സന്ദര്‍ശിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ തയ്യാറായില്ല. അതേ അവസ്ഥ തന്നെയാണ് ഇന്ന് കേരളത്തിലുമുള്ളതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു.  ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്. ഷൈജു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.