നിപ്പാ മരണം: മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്

Thursday 24 May 2018 10:32 am IST
നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസ്. മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച  ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസ്. മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിപ്പാ വൈറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചിരുന്നു.നിപ്പാ വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടാണ് മൃതദേഹം സംസ്‌കരിച്ചത്.

മൃതദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതിനാല്‍ ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ വിഷമിക്കുന്നതിനിടെയായിരുന്നു ഈ അവസ്ഥ. സംഭവത്തെക്കുറിച്ച് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ പോലീസില്‍ പരാതി നല്‍കിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.