യുഎസ് അവഹേളിച്ചാൽ ചർച്ചയുടെ കാര്യം പുന:പരിശോധിക്കുമെന്ന് ഉത്തരകൊറിയ

Thursday 24 May 2018 11:15 am IST

സോൾ: ചർച്ചകൾക്കായി അമേരിക്കയോട് അഭ്യർത്ഥന നടത്തില്ലെന്ന് ഉത്തരകൊറിയ. അമേരിക്ക മുന്നോട്ട് വയ്ക്കുന്ന നയങ്ങൾ മനസിലാക്കിയ ശേഷമായിരിക്കും ചർച്ചയുടെ സാധ്യതയെന്ന് ഉത്തരകൊറിയൻ വിദേശകാര്യ സഹ മന്ത്രി ചോയ് സൺ ഹുയി പറഞ്ഞു. അമേരിക്കൻ ഉപരാഷ്ട്രപതി മൈക്ക് പെൻസ് ഉത്തരകൊറിയയെ  ലിബിയയോട് താരതമ്യം ചെയ്തതിനു ശേഷമാണ് ഹുയി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

'തങ്ങൾ ഒരിക്കലും അമേരിക്കയോട് ചർച്ചകൾ നടത്തണമെന്ന് അഭ്യർത്ഥന നടത്തുകയില്ല, അവരെ തങ്ങൾക്കൊപ്പമിരുന്നുള്ള ചർച്ചകൾക്കായി പ്രേരിപ്പിക്കുകയുമില്ലെന്ന് ഹുയി വ്യക്തമാക്കിയതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയയുടെ സൗമനസ്യത്തെ അമേരിക്ക അവഹേളിക്കുകയാണെങ്കിൽ ജൂൺ 12ന് സിംഗപ്പൂരിൽ നടത്തേണ്ട ചർച്ച പുന:പരിശോധിക്കണമെന്ന് ഉത്തരകൊറിയൻ തലവൻ കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടുമെന്നും ഹുയി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.