ജിഎസ്ടിയും നോട്ട് നിരോധനവും വിപ്ലവകരമായ ചുവടുവെപ്പുകള്‍

Thursday 24 May 2018 3:14 pm IST
ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്‌നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കനുള്ള ചുവട് വെപ്പുകളായിരിന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ത്രിപുര സര്‍വകലാശാലയുടെ 11മത് ബിരുദധാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

അഗര്‍ത്തല (ത്രിപുര): ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്‌നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കനുള്ള ചുവട് വെപ്പുകളായിരിന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.  ത്രിപുര സര്‍വകലാശാലയുടെ 11മത് ബിരുദധാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികള്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ വരുമാനം 1.4 ലക്ഷം കോടി കടന്നത് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള പ്രതീക്ഷയാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

മികച്ച ബന്ധത്തിന് വഴിവെച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന വികസനങ്ങളിലും വാണിജ്യമേഖലയില്‍ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിലുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പങ്കിനെകുറിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.