പി‌എന്‍‌ബി ബാങ്ക് വായ്പാ തട്ടിപ്പില്‍ ഇഡിയുടെ ആദ്യ കുറ്റപത്രം

Thursday 24 May 2018 3:23 pm IST

മുംബൈ: പി‌എന്‍‌ബി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ എന്‍‌ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. 12,000 പേജുള്ള കുറ്റപത്രമാണ് നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കുമെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രമാണ് എന്‍‌ഫോഴ്സ്‌മെന്റ് ഇന്ന് സമര്‍പ്പിച്ചത്.  കേസുമായി ബന്ധപ്പെട്ട് 20 പ്രതികളാണ് നിലവില്‍ റിമാന്റിലുള്ളത്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ കേസിലെ പിടികിട്ടാപുള്ളികളാണ്.  

കേസുമായി ബന്ധപ്പെട്ട്​ സിബിഐ രണ്ട്​ കുറ്റപ്പപത്രങ്ങള്‍ സമര്‍പ്പിച്ചതിന്​പിന്നാലെയാണ്​ഇഡിയുടെ നടപടി. നീരവ്​മോദിയും പിഎന്‍ബി ബാങ്കിന്റെ മുന്‍ മേധാവി ഉഷ അനന്ദസുബ്രമണ്യവുമാണ് സിബിഐ സമര്‍പ്പിച്ച​ ആദ്യത്തെ കുറ്റപ്പത്രത്തിലെ പ്രതികള്‍. പിന്നീട് രണ്ടാമത്തെ കുറ്റപ്പത്രത്തില്‍ നീരവ്​ മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയേയും പ്രതിചേര്‍ത്തു.

ബാങ്കിന്റെ അനധികൃത ജാമ്യപത്രങ്ങള്‍ ഉപയോഗിച്ച്‌ 13,000 കോടിയോളം രൂപയാണ് നീരവ് മോദിയും കൂട്ടരും തട്ടിച്ചത്. 144 ജാമ്യപത്രങ്ങള്‍ ഉപയോഗിച്ച്‌ ഹോങ്കോങിലെ വിവിധ ഇന്ത്യന്‍ ബാങ്ക് ശാഖകളില്‍ നിന്ന് 400 കോടി തട്ടിച്ച കേസിലാണ് സിബിഐയുടെ ആദ്യ കുറ്റപത്രം.  

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.