ചെങ്ങന്നൂരിന് ജനകീയ മാര്‍ഗരേഖയുമായി എന്‍ഡിഎ

Thursday 24 May 2018 3:31 pm IST
നാളിതുവരെയുള്ള ഇടത് വലത് ജനപ്രതിനിധികള്‍ അവഗണിച്ച ജനങ്ങളുട അടിസ്ഥാനവിഷയങ്ങളില്‍ പരിഹാരം നിര്‍ദേശിക പ്രായോഗിക പദ്ധതികളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പ്രകാശനം ചെയത് വികസനരേഖയിലുള്ളത്.

ചെങ്ങന്നൂര്‍: മണ്ണും വെള്ളവും തൊഴിലും പാര്‍പ്പിടവും ഉറപ്പാക്കാന്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മണ്ഡലവികസനത്തിന് എന്‍ഡിഎയുടെ ജനകീയ മാര്‍ഗരേഖ. നാളിതുവരെയുള്ള ഇടത് വലത് ജനപ്രതിനിധികള്‍ അവഗണിച്ച ജനങ്ങളുട അടിസ്ഥാനവിഷയങ്ങളില്‍ പരിഹാരം നിര്‍ദേശിക പ്രായോഗിക പദ്ധതികളാണ്  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പ്രകാശനം ചെയത് വികസനരേഖയിലുള്ളത്. ആചാര്യ നരേന്ദ്രഭൂഷണിന്റെ പത്‌നി കമലാ നരേന്ദ്രഭൂഷണ്‍ മാര്‍ഗരേഖ ഏറ്റുവാങ്ങി.

മണ്ണിനും പ്രകൃതിക്കും വേണ്ടി നിരവധി പദ്ധതികള്‍ വികസന രേഖ മുന്നോട്ടുവെക്കുന്നു. സ്വാഭാവിക കുളങ്ങളും ചാലുകളും അക്കമിട്ട് സംരക്ഷിക്കാനുള്ള കര്‍മ്മപദ്ധതിയാണ് പ്രധാനം. പുലിയൂര്‍ താമരച്ചാല്‍, തുലാക്കുഴിച്ചാല്‍, ബുധനൂര്‍ കണ്ണന്‍കാവില്‍ ചാല്‍, കിഴക്കുംചേരി ക്ഷേത്രക്കുളം, കൃഷ്ണന്‍നട ക്ഷേത്രക്കുളം, പുതുശ്ശേരിക്കുഴിച്ചാല്‍, ആലാ പൂമലച്ചാല്‍, വെകുളംചാല്‍, കോടന്‍ചിറ കുരണ്ടിച്ചാല്‍, ചെറിയനാട് പുലിമത്ത്ചാല്‍, എണ്ണയ്ക്കാട് കടുവിനാല്‍ ചാല്‍, മാാര്‍ തന്മടിക്കുളംചാല്‍, കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങരച്ചാല്‍, വെണ്‍മണി കുതിരവട്ടം-പല്ലോന്നി ചാലുകള്‍, ചെറുവല്ലൂര്‍ പഴഞ്ചിറച്ചാല്‍ എന്നിവയെല്ലാം സംരക്ഷിക്കും. ഉത്തരപ്പള്ളിയാറ്, ചിറ്റാര്‍ (ഇല്ലിമല-മൂഴിയ്ക്കല്‍തോട്), അച്ചന്‍കോവിലാറിന്റെ ശക്തികുളങ്ങര-ആച്ചാങ്കര കൈവഴികള്‍ പോളയും ചെളിയും നീക്കി പുനരുദ്ധരിക്കും. ജലലഭ്യതാ മാപ്പിന് അനുസരിച്ച് ഭാവി ജലവിതരണപദ്ധതികള്‍ രൂപപ്പെടുത്തും. ചെന്നിത്തല-തൃപ്പെരുന്തുറ ഭാഗത്തെ രൂക്ഷജലദൗര്‍ല്ലഭ്യം പരിഹരിക്കാന്‍ വാട്ടര്‍ടാങ്കും പൈപ്പ്‌ലൈനും പുനരുദ്ധരിക്കും തുടങ്ങിയവയാണ് പദ്ധതികള്‍.

കൃഷിയും കാര്‍ഷികവ്യവസായങ്ങളും: മുഴുവന്‍ കൃഷിഭൂമിയിലും ജലമെത്തിക്കാനുള്ള പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന നടപ്പാക്കും. സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ മുളയുടെ വ്യാവസായിക ഉത്പാദനത്തിന് വഴിയൊരുക്കും, കാര്‍ഷികവ്യവസായ പരിശീലനകേന്ദ്രം സ്ഥാപിക്കും. പ്രാദേശിക കാര്‍ഷികകൂട്ടായ്മകള്‍ രൂപീകരിച്ച് ചെറിയനാട് പാമ്പനം പുഞ്ച, മാമ്പ്രപാടം, അപ്പര്‍കുട്ടനാടന്‍പുഞ്ചകള്‍ എന്നിവയിലെല്ലാം നെല്‍കൃഷി ആരംഭിക്കും. ഇടനാട് മൈനര്‍ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കും. 

തൊഴിലും ജീവനോപാധികളും: വിശ്വകര്‍മ്മ സമുദായത്തിന്റെ സമഗ്രവികസനത്തിനായി സൊസൈറ്റിയും അതിന്റെ ഉപവിഭാഗമായി കരകൗശലവസ്തുക്കളുടെയും ഗൃഹോപയോഗസാധനങ്ങളുടെയും ഉത്പാദന--വിതരണ യൂണിറ്റും രൂപപ്പെടുത്തും. പുന്തല-ചെറിയനാടു-കല്ലിശ്ശേരി മേഖലകളിലെ പരമ്പരാഗത മപാത്രനിര്‍മ്മാണ തൊഴിലാളികള്‍ക്കായി കുംഭാര ക്ഷേമ സൊസൈറ്റി. വിഗ്രഹനിര്‍മ്മാണ-ഓട് നിര്‍മ്മാണതൊഴിലാളികളുടെ സൊസൈറ്റി, മുദ്രായോജന തൊഴില്‍ വായ്പാപദ്ധതിയുപയോഗിച്ച് മണ്ഡലത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദരിദ്രര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ മാനസ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍.

സ്മാര്‍ട്ട് ചെങ്ങന്നൂര്‍: നഗരമാലിന്യങ്ങള്‍ വളവും മറ്റുമാക്കുന്നതിന് മാലിന്യസംസ്‌കരണ പ്ലാന്റ്. നദീതട മാലിന്യസംസ്‌കരണപ്ലാന്റ്, നാഗരിക ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതി. ഫില്‍ട്ടര്‍ പ്ലാന്റ്, സമ്പൂര്‍ണ്ണ സോളാര്‍ വൈദ്യുതീനിഷ്ഠ നഗരസഭയാക്കാന്‍ സോളാര്‍ പ്ലസ്റ്റ്, പമ്പാതീരത്ത് നഗരാതിര്‍ത്തിയില്‍ സായന്തന പാര്‍ക്ക്, പൊതുശ്മശാനം, ചെങ്ങൂന്നൂര്‍ ബസ്‌സ്റ്റേഷനെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസായി പുനര്‍നവീകരിക്കും. ബൈപാസ് നിര്‍മ്മിക്കും, ശബരിമല തീര്‍ത്ഥാടകര്‍ക്ക് അത്യാധുനിക ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍വരെയുള്ള വിശ്രമകേന്ദ്രങ്ങള്‍, ആധുനിക മാര്‍ക്കറ്റ്, ടൗണ്‍ഹാള്‍, പാര്‍ക്കുകള്‍ എന്നിവയടങ്ങുന്ന പ്രത്യേക മാന്നാര്‍-തിരുവന്‍വണ്ടൂര്‍-ചെന്നിത്തല റൂര്‍ബന്‍ ക്ലസ്റ്റര്‍  പ്രോജക്ട്. 

ആരോഗ്യപരിപാലനം: പിഎച്ച്‌സികളെല്ലാം പുനരുദ്ധരിച്ച് ഗ്രാമീണജനതാ ഹോസ്പിറ്റിലാക്കി ഉയര്‍ത്താന്‍ ജനകീയ പിഎച്ച്‌സി വികസനസമിതി,  വെണ്‍മണി, മാന്നാര്‍, പാണ്ടനാട് പിഎച്ച്‌സികളില്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍, ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തബാങ്ക്, ക്യാന്‍സര്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍, സ്വാവലംബന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്, സുകന്യ ഭാരത് അഭിയാന്‍ പദ്ധതികള്‍, യോഗാ പഠനകേന്ദ്രം, ആയുര്‍വേദ ആശുപത്രിക്ക് സ്ഥിരംസംവിധാനം. ഗവ. ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍.

വിദ്യാഭ്യാസം/സാങ്കേതികവിദ്യ: തെരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ അടല്‍ ഇന്നൊവേഷന്‍ പദ്ധതിയില്‍ നൈപുണീ വികസന സംരംഭങ്ങള്‍. പട്ടികജാതി/വര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍. സുകന്യാ സമൃദ്ധിപദ്ധതി'എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും, പാവപ്പെ' വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഏകബാലികാ സ്‌കോളര്‍ഷിപ്പ് - പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, അഡീഷണല്‍ സ്‌കില്‍സ് അക്വിസിഷന്‍ പ്രോഗ്രാമുകള്‍, അങ്കണവാടികള്‍ക്കായി'സ്മാര്‍ട്ട് കിഡ് പദ്ധതി, പൂമലച്ചാല്‍ എക്കോ ടൂറിസത്തില്‍ കയാക്കിങ്ങും, നിന്തല്‍ പരിശീലന കേന്ദ്രവും, ടെക്‌നോപാര്‍ക്ക് മോഡലില്‍ ചെങ്ങന്നൂര്‍ ടെക്‌നോ സോണ്‍ ആരംഭിക്കും, ചെങ്ങന്നൂര്‍ ഇ-ലൈബ്രറി മൂവ്‌മെന്റിനായി താലൂക്ക് ലൈബ്രറി നവീകരിക്കുകയും വികസിപ്പിക്കുകയും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും

ഗതാഗതം: വഴുവാടിക്കടവ് പാലം പൂര്‍ത്തിയാക്കി ആ പാതയെ മേജര്‍ ഡിസ്ട്രിക്ട് റോഡായി പ്രഖ്യാപിക്കും, നെല്‍പ്പുരക്കടവ് പാലം വീതികൂട്ടി പണിഞ്ഞ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കും. തൂമ്പിനാല്‍ക്കടവ് പാലം പൂര്‍ത്തിയാക്കും, കുരട്ടിക്കാട് പാലം പണിതീര്‍ത്ത് പരുമലപ്പള്ളി തീര്‍ത്ഥാടനം സുഗമമാക്കും, മഠത്തുംപടി മുതല്‍ റയില്‍വേ ഓവര്‍ബ്രിഡ്ജു സമാന്തരറോഡ്, ചെന്നിത്തല പള്ളിയോടം കടന്നുപോകുന്ന പരമ്പരാഗത ജലമാര്‍ഗത്തിലെ തടസ്സങ്ങള്‍ നീക്കും. ഹരിപ്പാട്-ഇലഞ്ഞിമേല്‍റോഡ് വീതികൂട്ടും. ചെങ്ങന്നൂര്‍-ബുധനൂര്‍-പാണ്ടനാട് സര്‍ക്കുലര്‍, വെണ്‍മണി - ചെങ്ങന്നൂര്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും, എണ്ണയ്ക്കാട്-ബുധനൂര്‍-പെരിങ്ങിലിപ്പുറം ബസ് സര്‍വീസുകള്‍, മാന്നാര്‍ പാവുക്കര-വള്ളക്കാലി പ്രദേശത്തേക്ക് ബസ് സര്‍വീസുകള്‍.

പട്ടികജാതി, വര്‍ഗവികസനം: എല്ലാവര്‍ക്കും വീട് നിര്‍മ്മിക്കാ്ന്‍ എല്ലാ പട്ടികജാതി സാമുദായികസംഘടനകളും എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒന്നിക്കുന്ന വേദി, നിര്‍ദ്ധനകന്യകകളുടെ വിവാഹത്തിന് മംഗല്യനിധി, കരിയര്‍ ഗൈഡന്‍സ് - തൊഴില്‍പരിശീലന കളരികള്‍, നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്‌കില്‍ ഡവലപ്‌മെന്റ് ഫണ്ടുകള്‍, ഒപ്പം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി.

ടൂറിസം, കായികം: കല്ലിശ്ശേരി മുതല്‍ കുട്ടനാട് വരെ സീ കുട്ടനാട് ജലയാത്രാപദ്ധതി, പഞ്ചായത്തു തലത്തില്‍ പാര്‍ക്കുകള്‍, പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, എരമത്തൂര്‍ മുസ്ലീംപള്ളി, ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്‌സ് പള്ളി തുടങ്ങിയ പ്രാചീന ആരാധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സ്വദേശി ദര്‍ശന്‍ സര്‍ക്യൂട്ട്, ഗ്രാമീണ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍,  തെരഞ്ഞെടുത്ത അഞ്ച് പഞ്ചായത്തുകളിലെങ്കിലും 200/400മീ. ട്രാക്കുകള്‍, എന്‍ഡിഎ കോച്ചിങ് സെന്റര്‍, ദേശീയ നിലവാരമുള്ള രണ്ട് നീന്തല്‍പരിശീലന ക്ലബ്ബുകള്‍.

സ്ത്രീജീവിതവികസനം: സ്ത്രീശാക്തീകരണ കര്‍മ്മസമിതി, സ്ത്രീസൗഹാര്‍ദ്ദ ശൗചാലയങ്ങള്‍, ലൈംഗികപീഡന-ലിംഗവിവേചന-ഗാര്‍ഹികപീഡനനിരോധന നിയമങ്ങള്‍, സോഷ്യല്‍മീഡിയ നിയമങ്ങള്‍ എന്നിവയില്‍ ബോധവല്‍ക്കരണപ്രചാരണയജ്ഞങ്ങള്‍, ബുധനൂരിലെ വനിതാ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് സൊസൈറ്റി,

വികസനരേഖയ്ക്കുള്ളില്‍

എന്നും കുടിവെള്ളത്തിനായി നീര്‍ക്കുടം പദ്ധതി

സമ്പൂര്‍ണ്ണ കൃഷിഭൂമി മാപ്പും കാര്‍ഷിക കലണ്ടറും

ഓരോ കര്‍ഷകനും സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

തൊഴിലിനും ഭക്ഷണത്തിനുമായി ഭക്ഷ്യസംസ്‌കരണപാര്‍ക്ക്

ഇരുപ്പൂകൃഷിക്കായി മാന്നാര്‍-മുക്കം ബണ്ട്

കര്‍ഷകരക്ഷയ്ക്ക് ചെങ്ങന്നൂര്‍ അഗ്രോസര്‍വീസസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

തൊഴില്‍വിപ്ലവത്തിന് ചെങ്ങന്നൂര്‍ ലേബര്‍ഫോഴ്‌സ് സൊസൈറ്റി

എല്ലാവര്‍ഷവും നാഷണല്‍ കരിയര്‍ സര്‍വീസ് പ്രോജക്ടുമായി  ബന്ധിപ്പിച്ച് മെഗാ തൊഴില്‍ദാനമേളകള്‍ 

നഗരവികസനത്തിന് സ്മാര്‍ട്ട് ചെങ്ങന്നൂര്‍ മിഷന്‍ 

മഹിളാ-ഇ-ഹാഥ്'പദ്ധതിയില്‍ വനിതാ തൊഴില്‍പദ്ധതി, ജോര്‍ജ് ജോസഫ് സ്മാരക ടൗണ്‍ഹാള്‍

മാന്നാര്‍ ടൗണ്‍ഷിപ്പ് പ്രോജക്ട്

പിഎച്ച്‌സി വികസനസമിതി

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2022 ഓടെ എല്ലാവര്‍ക്കും വീട്

സ്‌കൂള്‍ സ്‌പോര്‍ട്‌സ് മിഷന്‍

വിദ്യാഭ്യാസ വിവര ദാനകേന്ദ്രം,

ബുധനൂരില്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജ്

ചെങ്ങന്നൂര്‍ ആദി സ്മാരക ഫോക്‌ലോര്‍ മ്യൂസിയം

ഇട്ടിത്തൊമ്മന്‍ കത്തനാര്‍ സ്മാരക ക്രൈസ്തവപഠനകേന്ദ്രം

ചെറിയനാട് റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് - റെയില്‍ - നീര്‍ കുടിവെള്ള പദ്ധതി

സ്വദേശി ദര്‍ശന്‍-ആദ്ധ്യാത്മികകേന്ദ്രം

പൂമലച്ചാല്‍ - കുതിരവട്ടം ചിറ  എക്കോ ടൂറിസം പദ്ധതി

ചെങ്ങന്നൂര്‍ ഐടിഐയില്‍ കൗശല്‍ വികാസ് സെന്റര്‍, പ്രവാസികള്‍ക്കായി സംരംഭപരിശീലന കേന്ദ്രം

മുനിസിപ്പല്‍ സ്റ്റേഡിയം, റോഡുകളുടെ വികസനം

പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ഫണ്ട്, വരട്ടാര്‍ പദ്ധതി വിണ്ടെടുക്കല്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.