ദേവരാജ് അന്‍പു പുതിയ കരസേന ഉപമേധാവി

Thursday 24 May 2018 7:39 pm IST
നിലവിലെ കരസേന ഉപമേധാവിയായ ലഫ്റ്റനന്‍ന്റ് ജനറല്‍ ശരത് ചന്ദ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

ന്യൂദല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പുവിനെ പുതിയ കരസേന ഉപമേധാവിയായി നിയമിച്ചു. നിലവില്‍ വടക്കന്‍ മേഖലയിലെ കമാന്‍ഡര്‍ ഇന്‍ ചാഫ് ആയിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു.

നിലവിലെ കരസേന ഉപമേധാവിയായ ലഫ്റ്റനന്‍ന്റ് ജനറല്‍ ശരത് ചന്ദ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

വടക്കന്‍ മേഖലയിലെ കമാഡര്‍ ഇന്‍ ചീഫായി ലഫ്റ്റനന്റ് ജനറല്‍ റെന്‍ബീര്‍ സിംഗിനെയും നിയമിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന സമയത്തെ ലഫ്റ്റനന്‍ഡ് ജനറല്‍ ഓഫ് മിലട്ടറി ഓഫീസറായിരുന്നു റെന്‍ബീര്‍ സിംഗ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.