ദുബായ്: കേരളത്തിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകള്‍ നീട്ടിവയ്ക്കാന്‍ നിര്‍ദേശവുമായി യുഎഇ ആരോഗ്യ മന്ത്രാലയം. നിപ വൈറസ് ബാധ കണ്ടെത്തുകയും, മരണങ്ങള് സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
സാഹചര്യങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം ഇന്നുച്ചക്ക് ശേഷം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ ഉള്ള യുഎഇ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കില്‍ തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്നും ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: