തിരികെ തിരുമുറ്റത്ത് ഒത്തുചേരല്‍ നാളെ

Thursday 24 May 2018 9:21 pm IST

 

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌ക്കൂള്‍ 1988 ബാച്ച് വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അധ്യാപകരും വീണ്ടും പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തു ചേരുന്നു. തിരികെ തിരുമുറ്റത്ത് എന്ന പേരില്‍ നടത്തുന്ന സംഗമം നാളെ രാവിലെ പത്തിന് സ്‌കൂള്‍ മുറ്റത്ത് നടക്കുന്ന അസംബ്ലിയോടെ ആരംഭിക്കും. 10.30ന് ഓര്‍മ്മകളും സൗഹൃദവും പങ്കുവെക്കുന്ന ഓര്‍മ്മക്കൂട്ടം, 11.30 ന് ഫോട്ടോ സെഷന്‍ എന്നിവയുണ്ടാകും. തുടര്‍ന്ന് ദേവമാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനധ്യാപകന്‍ ജേക്കബ് മരിപ്പുറം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ അസി. മാനേജര്‍ ഫാ സുനീഷ് പുതുക്കുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. 88 ബാച്ച് വിദ്യാര്‍ത്ഥികളുടെ മക്കളില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.എം.ക്യഷ്ണന്‍ അനുമോദിക്കും. തുടര്‍ന്ന് അധ്യാപകരെ ആദരിക്കല്‍, അനുഭവം പങ്ക് വെക്കല്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും. രണ്ട് മണി മുതല്‍ നടക്കുന്ന വിവിധ കലാപരിപാടികളോടെ സംഗമം സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.എ.ആഗസ്തി, സോജന്‍ ജോസഫ്, പി.കെ.സജി എന്നിവര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.