കോളയാട്: കോളയാട് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോളയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പുത്തലത്ത് പൊതുസ്ഥലങ്ങളും അംഗനവാടി പരിസരങ്ങളും റോഡുകളും ശുചീകരിച്ചു. നിപാ വൈറസ് രോഗം പരത്തുന്ന പശ്ചാത്തലത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും സജീവമായി സഹകരിച്ചു. ശുചീകരണപ്രവര്‍ത്തി കോളയാട് ഗ്രാമപഞ്ചായത്തംഗം രാജന് കണ്ണങ്കേരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎസ് സെക്രടറി ലിജി മനോജ് അദ്ധ്യക്ഷത വഹിച്ചു. പെരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എഎച്ചഐ സുനില്‍, ലിസി പാട്ടത്തറ, ഷീബ ജോര്‍ജ്ജ്, നിഷ മനോഹരന്, കെ.ശാലിനി, പ്രീത വിജയന്, മിനിചന്ദ്രന്‍, രേവതി അംഗജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: