ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

Thursday 24 May 2018 9:21 pm IST

 

കണ്ണൂര്‍: സ്‌പോര്‍ട്ടിങ്ങ് ബഡ്‌സ് കോച്ചിങ്ങ് സെന്ററിന്റെ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന ഹൗസ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. എ.ആര്‍.അസിസ്റ്റന്റ് കമാണ്ടന്റ് സി.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കോച്ചിങ്ങ് സെന്റര്‍ ഡയരക്ടര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.വിവേകാനന്ദന്‍, അഭിലാഷ് രാമചന്ദ്രന്‍, കോച്ചുമാരായ കെ.ഭരതന്‍, ഷൈനേഷ് ചന്ദ്ര, ശൈലേഷ് ചന്ദ്ര, സി.നിക്കിന്‍, ഇ.കെ.ജിജന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ വി.രഘൂത്തമന്‍ സ്വാഗതവും ഡയരക്ടര്‍ അശ്വിന്‍ ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റ് 30 വരെ നീണ്ടുനില്‍ക്കും. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗങ്ങളില്‍ ബ്രസീല്‍, അര്‍ജ്ജന്റീന, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ ലോകകപ്പ് ടീമുകളുടെ പേരില്‍ 4 വീതം ടീമുകള്‍ തമ്മില്‍ മത്സരിക്കും. ഉദ്ഘാടനമത്സരത്തില്‍ ബ്രസീല്‍ സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.