സര്‍ക്കാര്‍ വൃക്കരോഗികളെ അവഗണിക്കുന്നു

Thursday 24 May 2018 9:22 pm IST

 

കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു നെഫ്രോളജിസ്റ്റ് ഡോക്ടറെപ്പോലും നിയമിക്കാതെ വൃക്കരോഗികളെ നിത്യേന മരണത്തിന് വിട്ടുകൊടക്കുകയാണെന്നും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും കിഡ്‌നി കെയര്‍ കേരള ജില്ലാ പ്രവര്‍ത്തകസമിതിയോഗം കുറ്റപ്പെടുത്തി. ഉന്നതശ്രേണിയിലുള്ളവര്‍ക്ക് വിദേശത്ത് പോയും കോടികള്‍ ചെലവഴിച്ചും ചികിത്സാ സൗകര്യം ലഭിക്കുമ്പോള്‍ ജില്ലയിലെ ആയിരക്കണക്കിന് സാധാരണ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സമയത്ത് അടിയന്തിക ചികിത്സ പോലും ലഭിക്കുന്നില്ല. മറ്റ് ഡോക്ടര്‍മാരുടെ ചികിത്സാവിധ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കുളളില്‍ വിദഗ്ധ ചികിത്സ കിട്ടാതെ മാടായി, പാപ്പിനിശ്ശേരി പഞ്ചായത്തികളില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ അഞ്ച് പേരാണ് മരിച്ചത്. യഥാസമയം ചികിത്സ കിട്ടിയാല്‍ ജീവിക്കാന്‍ സാഹചര്യമുണ്ടെന്നിരിക്കെ നിരന്തര മരണം നടന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലും സിംഗപ്പൂരിലും ചികിത്സ കൊണ്ട് ഡയാലിസിസ് രോഗികള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുമ്പോള്‍ കേരളത്തില്‍ അല്‍പ്പായുസ്സ് ചികിത്സയും പരിചരണവുമാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ ഊ രംഗതത് യന്ത്രങ്ങള്‍ വാങ്ങി ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറക്കുന്നതല്ലാതെ വൃക്കചികിത്സാ സൗകര്യം ഉറപ്പുവരുത്തുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ചെയര്‍മാന്‍ പി.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് എം.കമ്മത്ത്, കെ.ജയരാജന്‍, ഇ.ബാലകൃഷ്ണന്‍, ജെ.എസ്.സുനില്‍, പി.അബ്ദുള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.