സ്‌ഫോടകവസ്തു നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തു

Thursday 24 May 2018 9:22 pm IST

തലശ്ശേരി: രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ പോലിസും ഡോഗ് ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഗണ്‍ പൌഡര്‍, തുടങ്ങിയ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ ഏതാണ്ട് അഞ്ച് കിലോഗ്രാമില്‍ കൂടുതലുണ്ട്. നിട്ടൂര്‍ ബാലത്തിനടുത്ത് നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡ് വഴിയിലെ ഒഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബിഗ് ഷോപ്പര്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഇന്നലെ ഉച്ചക്ക് 12.40 ഓടെയാണ് ഇവ കണ്ടെത്തിയത്. ധര്‍മ്മടം എസ്‌ഐ കെ.ഷാജുവിനൊപ്പം എഎസ്‌ഐമാരായ രാജേഷ്, സുനില്‍, കണ്ണൂരില്‍ നിന്ന് എസ്‌ഐ ശശിധരന്‍, എഎസ്‌ഐ ജിയാസ്, എന്നിവരുടെ നേത്യത്വത്തിലെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തെിരച്ചലിലാണ് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തിയത്. ഇവ നിര്‍വ്വീര്യമാക്കാനായി ബോംബ് സ്‌ക്വാഡ് കൊണ്ടുപോയി. മനുഷ്യ ജീവനെ അപകടത്തിലാക്കുന്ന സ്‌ഫോടക വസ്തു നിര്‍മ്മാണ ശേഷം സൂക്ഷിച്ചതിന് കേസെടുത്തതായി ധര്‍മ്മടം പോലീസ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.