കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 29 മുതല്‍ ഗതാഗത നിയന്ത്രണം

Thursday 24 May 2018 9:26 pm IST

 

ഇരിട്ടി: കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ച് 29 മുതല്‍ ജൂണ്‍ 20വരെ കൊട്ടിയൂര്‍ വഴി മാനന്തവാടിയിലേക്കുള്ള ലോറി ഗതാഗതം നിരോധിച്ചതായി ഇരിട്ടി ഡിവൈഎസ്പി അറിയിച്ചു. ലോറികള്‍ നെടുംപൊയില്‍ വഴി വയനാട്ടിലേക്ക് പോകണം. ടൗണില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ പയഞ്ചേരി മുക്കില്‍ നിന്നും കൊട്ടിയൂരേക്ക് പോകുന്ന വാഹനങ്ങള്‍ ഹാജി റോഡ് വഴി മലയോര ഹൈവെ വഴി തിരിച്ച് വിടും. കൊട്ടിയൂരില്‍ തിരക്കുള്ള ദിവസങ്ങളില്‍ ബസുള്‍പെടെ ഇരട്ടത്തോട് വഴി വണ്‍വെ വഴി തിരിച്ച് വിടും. ബസുകള്‍ക്ക് റൂട്ട് മാപ്പ് , പാര്‍ക്കിംഗ് ഏരിയ തിരിച്ച് ലഘു ലേഖകള്‍ പോലീസ് നല്‍കും. 60 ദിശാ ബോര്‍ഡുകള്‍ പോലീസ് പ്രധാന വഴികളിലെല്ലാം സ്ഥാപിക്കും. പഞ്ചായത്തുമായി സഹകരിച്ച് യാചക നിരോധനം ഏര്‍പെടുത്തും. മുപ്പത് സിസിടിവി ക്യാമറകള്‍ ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിക്കും. മോഷണം തടയാന്‍ വനിത പോലീസ്  പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡിനെ മഫ്തിയിലും നിയോഗിക്കും. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പകര്‍ച്ച വ്യാധികളുണ്ടോയെന്നും, ഇവര്‍ ക്രമിനല്‍ കേസുകളില്‍ പ്രതികളാണോയെന്നും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് സംയുക്തമായി പരിശോധിക്കുമെന്നും ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.