തമിഴ്‌നാട്ടില്‍ ബിജെപിയുടെ ദളിത് മഹാസമ്മേളനം

Friday 25 May 2018 2:08 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി പട്ടികജാതിമോര്‍ച്ച സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാദളിത് സമ്മേളനം മെയ് 27ന് വില്ലുപുരത്ത് നടക്കും. പട്ടികജാതി വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പട്ടികജാതിമോര്‍ച്ച തമിഴ്‌നാട് ഘടകമാണ് ഒരു ലക്ഷം പേരെ അണിനിരത്തുന്ന പട്ടികജാതി സാമൂഹിക സമത്വ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. 

ഉച്ചയ്ക്ക് ഒന്നിന് പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നിന് സംസ്‌കാരിക സമ്മേളനം, അഞ്ചിന് പട്ടികജാതി മഹാ സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടേയും അഖിലേന്ത്യാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ദളിത് സമ്മേളനം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.