പാനൂര്‍: വാഹനം വാടകക്കെടുത്ത് അന്യസംസ്ഥാനത്ത് കൊണ്ട് പോയി പണയപ്പെടുത്തിയും മറിച്ച് വിറ്റും തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒരു കാറും പിടിച്ചെടുത്തു. മൈസൂര്‍ ശിവജി പാര്‍ക്കിനടുത്ത രജപുത് ബ്ലോക്കിലെ അയൂബ് ഖാന് (40) ആണ് അറസ്റ്റിലായത്.ഇയാളുടെ പക്കലില്‍ നിന്നും കെ.എല്‍.13 എ.സി. 3921 സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം സ്വദേശി വി.കെ. നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. വാഹനത്തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുണ്ടയാം പറമ്പിലെ അനീഷ് രാജാണ് അയൂബ് ഖാന് കാറ് കൈമാറിയത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാനൂര്‍ പൊലീസ് മൈസൂരിലെത്തി അയൂബ് ഖാനെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: