ചെറുപുഴ: പഞ്ചായത്ത്തല ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിക്ഷേപിച്ചതിനെതിരെ പരാതി. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പുളിങ്ങോം ടൗണില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ കിണറില്‍ തള്ളിയതിനെതിരെ കാക്കേഞ്ചാല്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ പുളിങ്ങോം ബസ് സ്റ്റാന്റിന് സമീപത്തുള്ള വസ്തുവിലെ കിണറിലാണ് മാലിന്യം തള്ളിയത്. ഉപയോഗിക്കാതെ കിടക്കുന്ന കിണറെന്ന് കണ്ട് ജനപ്രതിനിധിയും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ടൗണില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളുകയായിരുന്നു. മാലിന്യം തിരിച്ചെടുക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: